തമിഴ്‌നാടിന്റെ ചാരന്‍ സെക്രട്ടറിയേറ്റില്‍

തിരു:കേരളവും തമിഴ്‌നാടും തമ്മിലുള്ള നദീജലതര്‍ക്കത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ തമിഴ്‌നാടിന് ചോര്‍ത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തമിഴ്‌നാട് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ മലയാളിയുമായ ഉണ്ണികൃഷ്ണനാണ് വിവരങ്ങള്‍ തമിഴ്‌നാടിന് ചോര്‍ത്തി നല്‍കിയതെന്നാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവി ടിപി സെന്‍കുമാറാണ് സമര്‍പ്പിച്ചു.

അതെ സമയം സംഭവത്തില്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തീരുമാനങ്ങള്‍ ചോര്‍ത്തി നല്‍കുന്നതാണ് സുപ്രധാന കേസുകളില്‍ സംസ്ഥാനത്തിന് തിരിച്ചടിയാകുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നുണ്ട്.

ഉണ്ണികൃഷ്ണന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ചാരവൃത്തിയുടെ വിവരങ്ങള്‍ പുറത്തായത്.

Share news
error: Content is protected !!
Scroll to Top