Section

malabari-logo-mobile

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം രക്ഷ; നായരീഴവ സംഖ്യം.

HIGHLIGHTS : ചങ്ങനാശേരി:

ചങ്ങനാശേരി: കേരളത്തില്‍ ന്യൂപക്ഷങ്ങള്‍ക്ക് മാത്രമാണ് രക്ഷയെന്നും ഭൂരിപക്ഷ സമുദാായത്തിന് പലായനം ചെയ്യേണ്ട അവസ്ഥയാണെന്നും എസ്എന്‍ഡിപിയും എന്‍എസ്എസ്സും .പെരുന്നയില്‍ നടന്ന ഇരു സംഘടനകളുടെയും ജനറല്‍ സെക്രട്ടറിമാരായ ജി. സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശന്റെയും കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഈ പ്രസ്താവന നടത്തിയത്.

യുഡിഎഫ് സര്‍ക്കാറിനെതിരെയും കോണ്‍ഗ്രസിനെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് ഇരുവരും നടത്തിയത്. എന്‍എസ്എസ് തള്ളിയാല്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തെക്ക്‌വടക്ക് നടക്കേണ്ടി വരുമെന്ന് ഇരുവരും ഓര്‍മിപ്പിച്ചു. യുഡിഎഫ് സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് ന്യൂനപക്ഷ സമുദായങ്ങളാണെന്നായിരുന്നു ഇരുവരുടേയും പ്രധാനാക്ഷേപം. തങ്ങള്‍ വിശാല ഭൂരിപക്ഷ ഐക്യത്തിന് വേണ്ടി പ്രയത്‌നിക്കുമെന്നും ഒരു സെക്യുലര്‍ പ്ലാറ്റ് ഫോറമാണ് തങ്ങളുദേശിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി.

sameeksha-malabarinews

യുഡിഎഫില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തില്‍ തന്നെ വലിയ ചലനങ്ങളുണ്ടാക്കിയേക്കാവുന്ന പ്ര്‌സ്താവനയാണ് ഇരുവരും നടത്തിയിരിക്കുന്നത്. മുസ്ലിംലീഗ് ഇപ്പോള്‍ തന്നെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. ഭൂരിപക്ഷ ന്യൂനപക്ഷ സമുദായ സംഘടനകളെ ഒരേപോലെ പ്രീണിപ്പിക്കുന്ന കോണ്‍ഗ്രസിന് കൃത്യമായ നിലപാട് പറയാതെ മുന്നോട്ട് പോകാനാകില്ല എന്നതിനാല്‍ ഇതില്‍ ഏറെ പരിക്കേല്‍ക്കുക കോണ്‍ഗ്രസിനുതന്നെയായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!