തമിഴ്‌നടന്‍ മണിവണ്ണന്‍ അന്തരിച്ചു.

ചെന്നൈ: മുതിര്‍ന്ന തമിഴ്‌നടനും സംവധായകനുമായ മണിവണ്ണന്‍(59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം.

സംവിധായകനായി സിനിമാലോകത്തെത്തിയ മണിവണ്ണന്‍ പിന്നീട് അഭിനയ രംഗത്തേക്ക് ചുവടമാറ്റുകയായിരുന്നു. വില്ലന്‍ വേഷങ്ങളായിരുന്നു തുടക്കകാലത്തെ ചിത്രങ്ങളില്‍ അദ്ദേഹം ചെയ്തിരുന്നതെങ്കില്‍ പിന്നീട് ഹാസ്യ റോളുകള്‍ ചെയ്ത് ഹാസ്യതാരമെന്ന നിയിലാണ് പ്രശസ്തനാവുകയായിരുന്നു.

നൂറിലധികം സിനിമയിലഭിനയിച്ച അദ്ദേഹം തമിഴ്‌സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. കുറച്ചു കാലമായി ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് സിനിമാരംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. തമിഴിനു പുറമെ തെലുങ്ക്, മലയാളം ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനിയിച്ചിട്ടുണ്ട്. അമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top