Section

malabari-logo-mobile

പരപ്പനങ്ങാടി ടോള്‍ സമരം കൂടുതല്‍ ജനകീയമാകുന്നു.

HIGHLIGHTS : പരപ്പനങ്ങാടി: അവുക്കാദര്‍ കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിന്

പരപ്പനങ്ങാടി: അവുക്കാദര്‍ കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ സമര സമിതി പ്രഖ്യാപിച്ച ധര്‍ണ്ണാ സമരത്തിലേക്ക് കൂടുതല്‍ ജനങ്ങള്‍ പങ്കാളികളായി എത്തുന്നു. ഇന്ന് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത് സമരക്കാര്‍ക്ക് ആവേശം പകര്‍ന്നു.

സമരസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ജില്ലാ കലക്ടര്‍ അറിയിച്ചെങ്കിലും ഇതുവരെ മുഖ്യമന്ത്രി ഈ വിഷയത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇതിനാല്‍ തിങ്കളാഴ്ച മുതലേ ടോള്‍ പിരിക്കൂ എന്നാണ് സൂചന.

sameeksha-malabarinews

സമരത്തെ തുടര്‍ന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് കരുതുന്ന ചില തല്‍പ്പര കക്ഷികളാണ് മുഖ്യമന്ത്രിയുടെ തീരുമാനം വൈകിക്കുന്നത് എന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

സമരത്തിന്റെ ഏഴാം ദിവസമായ ഇന്ന് എഐവൈഎഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് എ സമദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എന്‍ എച്ച് ആക്ഷന്‍ കൗണ്‍സിലര്‍ കണ്‍വീനര്‍ അബുലൈ്‌സ് തിരൂരങ്ങാടി ബ്‌ളോക്ക് പഞ്ചായത്തംഗം കടവത്ത് മൊയ്തീന്‍ കുട്ടി, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എ ടി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!