തിരു: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് വെള്ളിയാഴ്ച മാത്രം തെക്കന്‍ കേരളത്തില്‍ പത്തുപേര്‍ മരിച്ചു. ഇതുവരെ ഈ മാസത്തില്‍ 45 പേരുടെ മരണത്തിന് കാരണം ഡെങ്കിയാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
കേരളത്തില്‍ പനിബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞെന്നും ഇതില്‍ 2500 ല്‍ പരം പേരെ ഡെങ്കിപ്പനിയാണ് ബാധിച്ചതെന്നുമാണ് ഔദ്യോഗിക കണക്ക്. ഇതിനിടെ ഡെങ്കി വയറസുകള്‍ക്ക് ജനിതക മാറ്റം സംഭവിക്കുന്നതിനാല്‍ ഈ പനി കൂടുതല്‍ മാരകമാവുകയും മരണ സംഖ്യ ഉയരുകയും ചെയ്യുമെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്. ഇടുക്കി, എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഡെങ്കി പടര്‍ന്നു പിടിക്കുന്നത്.
എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരില്‍ ഭരണ പ്രതിസന്ധിയിലായ സംസ്ഥ സര്‍ക്കാറാകട്ടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ വിധത്തില്‍ നേതൃത്വം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.




