ജിഹാദിന്റെ പേരില്‍ മുസ്ലീങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ സൗദി ഗ്രാന്‍ഡ് മുഫ്തി

grand-mufthiറിയാദ്: ജിഹാദിന്റെ പേരില്‍ മുസ്ലീങ്ങളെ തീവ്രവാദികള്‍ കൊന്നൊടുക്കുന്നുവെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി അബുദുള്‍ അസീസ് അല്‍ ഷെയ്ക്ക്. നിരപരാധികളെ ഇസ്ലാമിന്റെ പേരില്‍ മുസ്ലീം രാഷ്ട്രങ്ങളില്‍ കൊന്നൊടുക്കുന്ന യുവാക്കള്‍ക്ക് ഗ്രാന്‍ഡ് മുഫ്തി മുന്നറിയിപ്പ് നല്‍കി. തീവ്രവാദ ഗ്രൂപ്പുകളുടെ പ്രലോഭനത്തില്‍ വീണു പോകരുതെന്നും മുഫ്തി യുവാക്കളോട് പറഞ്ഞു.

ഇസ്ലാമിന്റെ പേരില്‍ തീവ്രവാദവും, കൊള്ളയും നടത്തി നിരപരാധികളെ കൊന്നൊടുക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും തീവ്രവാദികള്‍ തങ്ങളുടെ അക്രമണങ്ങള്‍ക്ക് മറയാക്കുന്നത് ജിഹാദിന്റെ പേരാണെന്നും ഇത്തരം അതിക്രമങ്ങളിലൂടെ മതത്തിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുക മാത്രമല്ല നിരവധി കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിയിടാന്‍ മാത്രമേ ഇതു കൊണ്ട് ഉപകരിക്കൂ എന്നും മുഫ്തി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top