ടൈറ്റാനിയം മുഖ്യമന്ത്രിയെ ഹൈക്കമാന്റ് കൈവിടുമോ?

Oommen 1തിരു : ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്ന വിജിലന്‍സ് കോടിതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള സമ്മര്‍ദ്ധം എറുമ്പോഴും ഹൈക്കമാന്റ് നിലപാ

ട് വ്യക്തമാക്കാത്ത് ഏറെ ചര്‍ച്ചയാകുന്നു. ഇത് സംബന്ധിച്ച് ചോദ്യങ്ങളോട് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കമെന്ന് കോണ്‍ഗ്രസ് വ്യക്താവ് അഭിഷേക് സിങ്‌വി പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന അഴിമതിക്കേസില്‍ ഉള്‍പ്പെട്ടവര അധികാരസ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിരുന്നു. ഈ വിധി കോണ്‍ഗ്രസ്സില്‍ നടപ്പിലാക്കുമെന്നും പറഞ്ഞിരുന്നു. ഇതിനിടയില്‍ കോണ്‍ഗ്രസിന്റെ ഒരു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അഴിമതിക്കേസില്‍ പെട്ടതോടെ ഹൈക്കമന്റ്് വിഷമവൃത്തിയിലായിരിക്കുകയാണ്.

താന്‍ രാജിവെക്കില്ലെന്നും താന്‍ ഈ വിഷയത്തിലിടപെട്ടത് തൊഴിലാളികളെ സംരക്ഷിക്കാനാണെന്നും കേസില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട് സുധീരനാകട്ടെ രമേശ് ചെന്നിത്തലയെ പിന്തുണച്ച് രംഗത്തത്തിയെങ്ങിലും മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണത്തെ പ്രതിരോധിക്കാന്‍ തയ്യാ്‌റായില്ലെന്നതും ശ്രദ്ധേയമായി. എവിടേെയാ ആര്‍ക്കോ അബദ്ധം പറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിലവിലെ സാഹചര്യം ധരിപ്പിക്കാന്‍ മുഖ്യമന്ത്രി ദില്ലിക്ക് തിരിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top