ചൈനയില്‍ ഭൂകമ്പം : മരണം 70 കവിഞ്ഞു.

പടിഞ്ഞാറന്‍ ചൈനയില്‍ സിച്ചുവാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 70 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 100 ലേറെ പേര്‍ക്ക് പരിക്കേറ്റതായും ചൈനീസ് ഔദേ്യാഗിക മാധ്യമത്തെ ഉദ്ദരിച്ച് ബിബിസി് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം 8.2നാണ് ഭൂകമ്പം ഉണ്ടായത്.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മറ്റു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെഷടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ലിന്‍ ക്യുയോങ്ങ് നഗരത്തിന്റെ 800 മീറ്റര്‍ പടിഞ്ഞാറാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്ഷാപ്രവര്‍ത്തനത്തിനായി 2000 പേരടങ്ങുന്ന ഒരുസംഘം സിച്ചുവാനില്‍ എത്തിയിട്ടുണ്ട്.ഏകദേശം 20 സെക്കന്‍ഡോളം ഭൂകമ്പം നീണ്ടു നിന്നതായി ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top