മോഡിയുമായുള്ള കൂടികാഴ്ച തെറ്റായിപ്പോയി; ഷിബു ബേബി ജോണ്‍

തിരു : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടികാഴ്ച വിവാദമായതോടെ തന്റെ സന്ദര്‍ശനം തെറ്റായിപ്പോയെന്ന് ഷിബു ബേബി ജോണിന്റെ

വിശദീകരണം. മോഡിയുടെ രാഷ്ട്രീയത്തോടും വികസന മോഡലിനോടും തനിക്ക് യാതൊരു യോജിപ്പിമില്ലെന്നും ഷിബു വ്യക്തമാക്കി.

മോഡിയെ താന്‍ സന്ദര്‍ശിച്ചത് വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും ഗുജറാത്ത് തൊഴില്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മോഡിയെ സന്ദര്‍ശിച്ചതെന്നുമായിരുന്നു ഷിബു ബേബി ജോണ്‍ ആദ്യം പറഞ്ഞത്.

കഴിഞ്ഞ ആഴ്ചയാണ് 10 ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ഷിബു ബേബിജോണ്‍ മോഡിയെ കണ്ടത്. തൊഴില്‍ വൈവിധ്യ വികസനത്തില്‍ ഗുജറാത്തിനെ മാതൃകയാക്കുവുന്നതാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു.

അതേസമയം ഷിബു ബേബി ജോണ്‍ മോഡി കൂടികാഴ്ചയില്‍ ആദ്യം പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഷിബു ബേബി ജോണിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഗുജറാത്ത് കേരളത്തിന്റെ മാതൃകയല്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top