ചലച്ചിത്ര നിര്‍മാതാവ് വിന്ധ്യന്‍ അന്തരിച്ചു

എറണാകുളം: ചലച്ചിത്ര നിര്‍മാതാവ് വിന്ധ്യന്‍(61) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. റണാകുളത്തെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ശാലിനി എന്റെ കൂട്ടുകാരി, ഒരു സ്വകാര്യം, അയാള്‍ കഥയെഴുതുകയാണ്, ദൈവത്തിന്റെ മകന്‍, തസ്‌കരവീരന്‍, മുല്ലവള്ളിയും തേന്മാവും, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വടക്കുനോക്കിയന്ത്രം, ഒരേകടല്‍, അരികെ തുടങ്ങി നിരവധി ചിത്രങ്ങള്‍ അദേഹം നിര്‍മിച്ചു.

പത്തൊമ്പതാമത്തെ വയസ്സില്‍  ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമ നിര്‍മിച്ചുകൊണ്ടാണ് വിന്ധ്യന്‍ സിനിമാലോകത്തേക്ക് കടന്നു വന്നത്..

കേരള കഫേ എന്ന ചിത്രത്തില്‍ അദേഹം ചെറിയവേഷം അഭിനയിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top