Section

malabari-logo-mobile

നടി ഷീല കോണ്‍ഗ്രസിലേക്ക്

HIGHLIGHTS : ന്യൂദില്ലി : ചലച്ചിത്രതാരം ഷീല കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുന്നു.

ന്യൂദില്ലി : ചലച്ചിത്രതാരം ഷീല കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുന്നു. പ്രതിരോധ മന്ത്രി എകെ ആന്റണിയുമായി അവര്‍ ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഏറെ നാളായുള്ള തന്റെ ആഗ്രഹമാണ് പൊതു പ്രവര്‍ത്തനത്തിനിറങ്ങുകയെന്നുള്ളതെന്നും, അതിന് ഒരു രാഷ്ട്രീയ പാര്‍ടിയുടെ പിന്‍തുണ ആവശ്യമായതിനാലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്നതെന്നും അവര്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കുടിവെള്ളപ്രശനം പരിഹരിക്കാനും മദ്യാപാനത്തിനെതിരെയുള്ള ബോധവത്കരണവുമായിരിക്കും തന്റെ പ്രവര്‍ത്തന ലക്ഷ്യമെന്നും അവര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

sameeksha-malabarinews

താന്‍ പ്രവര്‍ത്തന മണ്ഡലമാക്കാന്‍ ആഗ്രഹിക്കുന്നത് കേരളമാണെന്നും അതുകൊണ്ട് താമസം ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റുകയാണെന്നും ഷീല വ്യക്തമാക്കി.

പണമോ സ്ഥാനമാനങ്ങളോ ആഗ്രഹിച്ചല്ല താന്‍ പൊതുരംഗത്തേക്ക് വരുന്നതെന്നും പൊതു പ്രവര്‍ത്തനം മാത്രമാണ് തന്റെ ലക്ഷ്യമെന്നും പണവും പ്രശസ്തിയും തനിക്ക് സിനിമയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ഷീല പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!