Section

malabari-logo-mobile

മൊബൈല്‍ഫോണിന്റെ റേഡിയേഷന്‍ കുറച്ചില്ലെങ്കില്‍ പരിധിക്ക് പുറത്താക്കും.

HIGHLIGHTS : മൊബൈല്‍ ഫോണുകളുടെ റെഡിയേഷന്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

മൊബൈല്‍ ഫോണുകളുടെ റെഡിയേഷന്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്തു നിര്‍മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയിട്ടുള്ള എല്ലാത്തരം മൊബൈല്‍ ഫോണുകളുടെയും റേഡിയഷന്‍(എസ്എആര്‍) കുറയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വീട്,ഫഌറ്റ് എന്നിവിടങ്ങളില്‍ നിന്ന് 35 മീറ്റര്‍ ദൂരപരിധിയില്‍ മൊബൈല്‍ ടവറുകള്‍ ഉണ്ടെങ്കില്‍ ടെലിക്കോം വകുപ്പില്‍ പരാതിപെടാം.

മൊബൈല്‍ ടവറുകള്‍ മാറ്റാന്‍ കമ്പനികള്‍ തയ്യാറായില്ലെങ്കില്‍ 5 ലക്ഷം രൂപ വരെ ഈടാക്കാവുന്ന മാനദണ്ഡങ്ങള്‍ ഇന്നു മുതല്‍ നിലവില്‍ വരും.

sameeksha-malabarinews

കിലോഗ്രാമിന് 2 വാട്‌സ് എന്ന നിലവിലെ എസ് എ ആര്‍ നിരക്ക് 1.6 വാട്ടാ കുറയ്ക്കണം. ഇതില്‍ താഴെ എസ്എആര്‍ ഉള്ള ഫോണുകള്‍ ഇറക്കുമതി ചെയ്യാനോ ഉദ്പാദിപ്പിക്കാനോ പാടില്ല. പഴയസ്റ്റോക്കുകള്‍ വിറ്റഴിക്കുന്നതിന് ഒരു വര്‍ഷം വരെ സമയം നല്‍കിയിട്ടുണ്ട്.  പൊതുജനാരോഗ്യം സംരക്ഷിക്കാനായി ടവറുകളില്‍നിന്നുള്ള റേഡിയേഷന്‍ പത്തിലൊന്നായി ചുരുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.  മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റു നിര്‍ദേസങ്ങള്‍ ഇവയാണ്‌ സംസാരിക്കാന്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കുക,  ഫോണ്‍ നെഞ്ചിന് സമീപത്തോ പോക്കറ്റിലോ സൂക്ഷിക്കാതിരിക്കുക,സംഭാഷണം കുറച്ച് എസ്.എം.എസ്. സന്ദേശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.

ഇനി നിര്‍മിക്കുന്ന ഫോണുകള്‍ക്ക് ഐഎംഇഐ നമ്പര്‍ പോലെ എസ്എആര്‍ എത്രയെന്ന് വ്യക്തമാക്കി രേഖപ്പെടുത്തിയിരിക്കണം.
കൂടാതെ പുതിയ ഫോണുകളില്‍ ഹാന്‍ഡ്ഫ്രീ(സ്പീക്കര്‍)സംവിധാനം ഉണ്ടായിരിക്കണം.

രണ്ട്‌ ആന്റിനകളുള്ള ടവറുകള്‍ ജനാവാസമുള്ള കെട്ടിടങ്ങളില്‍നിന്ന്‌ 35 മീറ്ററും 12 ആന്റിനകളുള്ള ടവറുകള്‍ 75 മീറ്റര്‍ അകലെയായിരിക്കണം സ്‌ഥാപിക്കേണ്ടത്‌. പൊതുജനങ്ങളില്‍നിന്ന്‌ പരാതി ലഭിച്ചാല്‍ അന്വേഷിക്കാനും വ്യവസ്‌ഥയുണ്ട്‌. മാനദണ്ഡങ്ങള്‍ ഇന്നു മുതല്‍ നടപ്പില്‍ വരും. ഇവ പാലിക്കുന്നുണ്ടെന്ന്‌ സേവനദാതാക്കള്‍ സ്വയം സര്‍ട്ടിഫൈ ചെയ്‌ത് ടെലികോം എന്‍ഫോഴ്‌സ്മെന്റ്‌ മോണിറ്ററിംഗ്‌ സെല്ലുകളില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന്‌ കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!