ഗണേഷിന്റെയും യാമിനിയുടെയും പരാതികള്‍ ക്രൈം ബ്രാഞ്ച് അനേ്വഷിക്കും

തിരു: മന്ത്രി കെബി ഗണേഷ് കുമാറും ഭാര്യ ഡോ. യാമിനി തങ്കച്ചിയും മ്യൂസിയെ പോലീസിന് നല്‍കിയ പരാതികള്‍ ക്രൈം ബ്രാഞ്ചിന് കൈമാറും.

ഡിജിപിയാണ് പരാതികള്‍ ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇരുവരുടെയും ആരോപണങ്ങള്‍ അനേ്വഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ഇന്നലെയാണ് ഗണേഷ് കുമാറും ഭാര്യ യാമിനിയും പരസ്പരം പീഡനം ആരോപിച്ച് മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ ഗണേഷ് കുമാര്‍ നേരത്തെ തന്നെ വിവാഹ മോചനത്തിനായി തിരുവനന്തപുരം കടുംബകോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top