എന്റെ ചോരക്കായി ദാഹിക്കുന്നവരാണ് ഇതിന് പിന്നില്‍; എംഎല്‍എ സ്ഥാനം രാജിവെക്കില്ല; ഗണേഷ്

തിരു: തന്നെ പുറത്താക്കാനുള്ള ഈ ഗൂഡാലോചനക്ക് പിന്നില്‍ എന്റെ ചോരക്കായി ദാഹിക്കുന്ന ചിലരാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ആ കറുത്ത് ശക്തി ആരാണെന്ന് ഒരു നാള്‍ തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ ഒരു തികഞ്ഞ ദൈവ വിശ്വാസി ആണെന്നും അതിനാല്‍ സത്യം പുറത്ത് വരാതിരിക്കില്ലെന്നും ഗണേഷ് പറഞ്ഞു. ഞാന്‍ രാജി വെച്ചത് നീതിപൂര്‍വ്വമായ അനേ്വഷണത്തിന് തടസ്സം ഉണ്ടാകാതിരിക്കാനാണെന്നും ധാര്‍മ്മ#ികതയുടെ പേരിലാണ് രാജിയെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.

നിയമസഭയിലെത്തുന്നതിന് മുമ്പ് താനാണ് പാര്‍ട്ടിയെന്നും ജനങ്ങളുടെ പിന്‍തുണയുള്ള ആളാണ് പാര്‍ട്ടിയെന്നും അദേഹം പറഞ്ഞു. ജനങ്ങളോട് പ്രതിബന്ധയുള്ളതിനാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്നും പാര്‍ട്ടിയുടെ നിലപാട് എന്തു തന്നെയായാലും തനിക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top