കോഴിക്കോട്: അരയിടത്തുപാലത്ത് അപ്പാര്‍ട്ടുമെന്‌റില്‍ നടന്ന പെണ്‍വാണിഭക്കേസില്‍ പ്രതികളായ മൂന്നുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി അത്തിപ്പറ്റ സ്വദേശികളായ പട്ടന്‍മാര്‍ തൊടി അയൂബ്(34), നൂറുകുന്നുമ്മല്‍ ജാഫര്‍(29), പട്ടപുറത്ത് അബ്ദുള്‍ സത്താര്‍(39) എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ്.
പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ ലൈഗിംഗമായി പീഡിപ്പച്ചു എന്നതാണ് കുറ്റം.
വിദേശത്തേക്ക് കടന്ന ഇവരെ നാട്ടിലെത്തിക്കാന്‍ പോലീസ് ബന്ധുക്കളോടാവശ്യപ്പെട്ടിട്ടും എത്തിക്കാത്തതിനാലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




