Section

malabari-logo-mobile

പരാതിക്കാരിയെ സിഐ ഫോണില്‍ ശല്യം ചെയ്തു.

HIGHLIGHTS : തിരു: വനിതാകമ്മീഷനിലെത്തി പരാതി നല്‍കിയ പരാതിക്കാരിയെ സിഐ ഫോണില്‍ വിളിച്ച്

തിരു: വനിതാകമ്മീഷനിലെത്തി പരാതി നല്‍കിയ പരാതിക്കാരിയെ സിഐ ഫോണില്‍ വിളിച്ച് ശല്ല്യം ചെയ്തതായി പരാതി. വനിതാകമ്മീഷന്‍ സിഐ പ്രസാദിനെതിരെയാണ് പാലോട് സ്വദേശിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്.

ഒപ്പം താമസിച്ചിരുന്ന കാമുകനെ കാണാനില്ലെന്ന് കാണിച്ച് യുവതി പലോട് പോലീസ് സ്‌റ്റേഷനില്‍ ആദ്യം പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനാല്‍ യുവതി വനിതാകമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇക്കാര്യം അന്വേഷിക്കാനെന്ന വ്യാജേന സിഐ യുവതിയെ പതിവായി ഫോണില്‍ വിളിച്ച് ശല്ല്യപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.

sameeksha-malabarinews

സംഭവത്തില്‍ എഡിജിപി എ ഹേമചന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ സി ഐ പ്രസാദിനെ ആഭ്യന്തരമന്ത്രി സസ്‌പെന്റ് ചെയ്തു.

സിഐ പ്രസാദിനെതിരെ നടപടിയെടുക്കാന്‍ ഡിജിപിയോട്‌ ശുപാര്‍ശ ചെയ്തതായി വനിതാ കമ്മീഷന്‍ അന്വേഷണ വിഭാഗം ഡയറക്ടര്‍ ജേക്കബ് ജോര്‍ജ് അറിയിച്ചു.

:

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!