കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമാസം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട:എഐസിസി നേതൃത്വം

ദില്ലി: കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമാസം ചാനല്‍ ചര്‍ച്ചകള്‍ക്ക് വിലക്ക്. എഐസിസി നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് പ്രിതിനിധികളെ പാനലില്‍ ഉള്‍പ്പെടുത്തരുതെന്നും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

അതെസമയം തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധി. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെ എന്ന നിലപാടിലാണ് രാഹുല്‍. ഒരുമാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top