കൊടിഞ്ഞി വാഹനാപകടം: ധനസഹായം അനുവദിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി കൊടിഞ്ഞി ഫാറുഖ് നഗറില്‍ ഫെബ്രുവരി രണ്ടിന് വാഹനപകടത്തില്‍ മരണപെട്ട പൊറ്റാണിക്കല്‍ അബുവിന്റെ മകള്‍ ഫിദ ഫാത്തിമ (ഒന്‍പത്) യുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലക്ഷം രൂപ അനുവദിച്ചു.

അപകടത്തില്‍ പരിക്കേറ്റ പാലപ്പുറം നിസാറിന്റെ മകള്‍ ഷിഫ പര്‍വീണിനും, പുത്തൂര്‍ മുഹമ്മദിന്റെ മകന്‍ ഹസനും 50000 രൂപ വീതവും വാണിക്കാരന്‍ കമ്മുവിന്റെ മകന്‍ ഷിഹാബിന് 25000 രൂപയും അനുവദിച്ചതായും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top