Section

malabari-logo-mobile

മാതൃ-ശിശു സംരക്ഷണ കാര്‍ഡ് പ്രകാശനം ചെയ്തു.

HIGHLIGHTS : അമ്മയുടേയും കുഞ്ഞിന്റേയും സമ്പൂര്‍ണ്ണ ആരോഗ്യ

അമ്മയുടേയും കുഞ്ഞിന്റേയും സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ ജില്ലയില്‍ സംയോജിത മാതൃ സംരക്ഷണ ശിശു വികസന സേവനങ്ങളടങ്ങിയ മാതൃ- ശിശു സംരക്ഷണ കാര്‍ഡ് പ്രകാശനം ചെയ്തു.

മലപ്പുറംപ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല സെമിനാറില്‍ ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷ കെ.പി. ജല്‍സീമിയ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ഉമ്മര്‍ ഫാറൂഖിന് നല്‍കി ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

ആരോഗ്യ വകുപ്പിന്റേയും സാമൂഹ്യ ക്ഷേമ വകുപ്പിന്റേയും സംയുക്താ ഭിമുഖ്യത്തില്‍ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ നടപ്പിലാക്കുന്ന പദ്ധതി സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സി.ഡി.പി.ഒ.മാര്‍ക്കും പരിശീലനം പൂര്‍ത്തിയായി. ഗര്‍ഭസംബന്ധമായ വിവരങ്ങള്‍, ഗര്‍ഭിണികള്‍ക്ക് വിവിധ മേഖലകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍, ഗര്‍ഭാവസ്ഥയിലെ പരിചരണം, അപകട സൂചനകള്‍, ഭക്ഷണക്രമം, നവജാതശിശുപരിചരണ രീതികള്‍, പ്രതിരോധ കുത്തിവെയ്പുകളെടുക്കേണ്ട സമയ വിവര പട്ടിക, കുട്ടികളുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന ഗ്രോത്ത് ചാര്‍ട്ട് എന്നിവ വിശദമാക്കുന്ന മാതൃ- ശിശു സംരക്ഷണ കാര്‍ഡ് യൂനിസെഫിന്റെ പിന്തുണയോടെയാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്. ആശാ വളണ്ടിയര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തെ സംബന്ധിച്ച് പ്രത്യേകം രേഖപ്പെടുത്തുവാന്‍കഴിയും വിധമാണ് കാര്‍ഡ് രൂപപ്പെടുത്തിയിരിക്കുന്നത് .സാധാരണ പ്രസവം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സുരക്ഷിതമായ പ്രസവത്തെ സംബന്ധിച്ചും കാര്‍ഡില്‍ വിശദമാക്കുന്നുണ്ട്. കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായകമായ ഭക്ഷണരീതികളും കളികളും ആശയ വിനിമയവും കാര്‍ഡില്‍ പ്രതിപാതിക്കുന്നുണ്ട്.
ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ഉമ്മര്‍ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ .ഡോ.റോസ് മേരി. സി വിഷയാവതരണം നടത്തി. ആരോഗ്യകേരളം, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വി.വിനോദ് മാതൃ- ശിശു സംരക്ഷണ സന്ദേശം നല്‍കി. ഡെ. ഡി.എം.ഒ. ഡോ.മുഹമ്മദ് ഇസ്മയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.വേലായുധന്‍, ജില്ലാ മലേറിയ ഓഫീസര്‍, ബി.എസ്.അനില്‍കുമാര്‍, ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ,എം.കെ.ദേവകി, ആരോഗ്യകേരളം ബി.സി.സി.കണ്‍സള്‍ട്ടന്റ്,.പി.കെ. സുബൈറുല്‍ അവാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!