കൂടുതല്‍ മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കും: അനൂപ് ജേക്കബ്.

മലപ്പുറം: സപ്ലൈകോയുടെ കീഴില്‍ സംസ്ഥനത്ത് കൂടുതല്‍ മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. മേല്‍മുറി ആലത്തൂര്‍പടിയില്‍ മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രികള്‍ക്ക് സമീപമായിരിക്കും മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുക.

കൂടുതല്‍ മാവേലി ഹോട്ടലുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഹോട്ടലുകള്‍ക്കാവശ്യമായ സൗകര്യം ഒരുക്കേണ്ടത് ജില്ലാ പഞ്ചായത്തുകളാണ്. ഇതിനായി എല്ലാ ജില്ലാ പഞ്ചായത്തുകള്‍ക്കും കത്തയച്ചിട്ടുണ്ട്. അരിയടക്കമുള്ളവ ഹോട്ടലുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും. റേഷന്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിനായി കംപ്യൂട്ടര്‍ വത്കരണം നടപ്പാക്കുകയും റെയ്ഡുകള്‍ ശക്തമാക്കുകയും ചെയ്യും. പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ ആദ്യ വില്‍പ്പന നടത്തി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ കുഞ്ഞു, നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ കെ.എം ഗിരിജ, കൗണ്‍സിലര്‍മാരായ ബഷീറ ജലീല്‍, പാലോളി കുഞ്ഞിമുഹമ്മദ്, ഇരിയക്കുളം ഹഫ്‌സത്ത് മൊയ്തീന്‍, എ.പി മാനുമാസ്റ്റര്‍, വീക്ഷണം മുഹമ്മദ്, പി.എം ജാഫര്‍, അഡ്വ. എന്‍.കെ അബ്ദുല്‍ മജീദ്, പി.കെ സക്കീര്‍ ഹുസൈന്‍, റഹ്മത്തുള്ള ഇളമ്പിലക്കാട്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി. മുസ്തഫ, മാത്യു സെബാസ്റ്റ്യന്‍, ജനചന്ദ്രന്‍ മാസ്റ്റര്‍ എം.എം.ഇ.റ്റി ഹൈസ്‌കൂള്‍ പ്രധാനധ്യാപകന്‍ മുഹമ്മദ് മാസ്റ്റര്‍, സപ്ലൈകോ റീജനല്‍ മാനേജര്‍ കെ.എം ജയിംസ് എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top