Section

malabari-logo-mobile

ഫേസ്ബുക്കിന്റെ ഫേസ് മാറുന്നു

HIGHLIGHTS : ഫേസ്ബുക്ക് മുഖം മാറ്റത്തിനൊരുങ്ങുന്നു. ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡിലാണ്

ഫേസ്ബുക്ക് മുഖം മാറ്റത്തിനൊരുങ്ങുന്നു. ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡിലാണ് പുതിയമാറ്റങ്ങള്‍ വരുത്തുന്നത്. ഫേസ്ബുക്ക് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഫേസ്ബുക്ക് സിഇഒയായ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്കിന്റെ അക്കൗണ്ട് തുറക്കുമ്പോള്‍ ആദ്യം കാണുന്ന മുഖപേജാണ് ന്യൂസ് ഫീഡ്. ന്യൂസ് ഫീഡ് വിഷയാടിസ്ഥാനത്തില്‍ ക്രമീകരിക്കപ്പെടുന്നു എന്നതാണ് പുതിയ ഡിസൈനിന്റെ പ്രത്യേകതയാട്ടുള്ളത്. കൂടുതാ ചിത്രങ്ങള്‍ക്കുള്ള് പ്രാധ്യന്യം വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

sameeksha-malabarinews

ഗ്രൂപ്പുകള്‍, പേജുകള്‍ അടക്കം ഇടതുവശത്തെ പ്രധാന ഐക്കണുകളെല്ലാം തന്നെ വലതുവശത്തേക്ക് മാറ്റി എന്നുളളതും പ്രത്യേകതയാണ്. പുതിയ മാറ്റം വരുന്നതോടെ പോസ്റ്റുകളുടെ വലുപ്പം നിലവിലുള്ളതിനേക്കാള്‍ വര്‍ദ്ധിക്കും. കൂടാതെ ആറു ഫോട്ടോ വരെ ഒന്നിച്ച് ഫീഡില്‍ പ്രത്യക്ഷപ്പെടും. ഫ്രണ്ട്‌സിന്റെ ഫീഡ്, ഫോളോ ചെയ്യുന്നവരുടെ മാറ്റങ്ങള്‍ പേജ് ഫീഡുകള്‍ എന്നിവയെല്ലാം പ്രത്യേകം ലഭിക്കും. കൂടാതെ ഒരു പോസ്റ്റില്‍് എത്ര ഫ്രണ്ടസ് വരെ കണ്ടു എന്നത് അവകരുടെ ഫോട്ടോ സഹിതം ഇടതു വശത്ത് കാണാന്‍ സാധിക്കും.

നിലവിലെ പരസ്യങ്ങളുടെ പോസ്റ്റുകളുടെ അളവ് 13 ഇഞ്ചില്‍ നിന്നും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഫേസ്ബുക്ക് തങ്ങളുടെ പേരു ചുരുക്കി f എന്ന് മാത്രമാക്കി ഇടത് വശത്ത് നല്‍കും.

കൂടുതല്‍ ആളുകളെ സൈറ്റില്‍ നിര്‍ത്തുക എന്ന ഉദേശത്തോടുകൂടിയാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!