കാശ്മീരില്‍ വനിത ടൂറിസ്റ്റിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഡച്ചുകാരന്‍ പിടിയില്‍

ശ്രീനഗര്‍ : കാശ്മീരില്‍ വിനോദസഞ്ചാരത്തിനെത്തിയ ബ്രീട്ടീഷ്‌കാരിയായ ടൂറിസ്റ്റിനെ ഡാല്‍ തടാകത്തിലെ ഹൗസ് ബോട്ടില്‍ വച്ച് കൊലപ്പെടുത്തി.ശനിയാഴ്ച രാവിലെയാണ് 23കാരിയായ സാറാ എലിസബത്തിനെ ബോട്ടിലെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

 

ഇതേ തൂടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന ഡച്ചുകാരനായ ഡെ വിറ്റ് റിച്ചാര്‍ഡിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് കൊലനടത്തിയെതെന്ന് പോലീസ് പറഞ്ഞു. തലേ ദിവസം രാത്രി ബരപ്രയോഗത്തിലൂടെ മുറിക്കകത്തു കയറിയ ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് മരണം സംഭവിച്ചത്.
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് യുവതി പീഡപ്പിക്കപ്പെട്ട വിവരം മനസ്സിലായത്. പോലീസ് സംഭവസ്ഥലത്ത്ത്ുമ്പോള്‍ യുവതിയുടെ മൃതദേഹം രക്ത്ത്തില്‍ കുളിച്ച നിലയിലായിരുന്നു.

സംഭവസ്ഥലത്തു നിന്ന് മുങ്ങിയ റിച്ചാര്‍ഡിനെ അനന്ത് നഗര് ജില്ലയില്‍ നിന്നാണ് പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top