ഉപമുഖ്യമന്ത്രി സ്ഥാനം വിട്ടു തരില്ല; ഇടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: ഉപമുഖ്യമന്ത്രി സ്ഥാനം വിട്ടുള്ള യാതൊരു ചര്‍ച്ചക്കും ലീഗ് തയ്യാറല്ലെന്ന് ഇടി മുഹമ്മ്ദ് ബഷീര്‍. മുഖ്യമന്ത്രിയുമായി നടത്തിയ കൂടികാഴ്ചയില്‍ മുസ്ലീം ലീഗ് എന്തെങ്കിലും ആവശ്യമോ വ്യവസ്ഥയോ മുന്നോട്ട് വെച്ചിട്ടില്ലെന്നും ഇതുമയി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഇടി പ്രതികരിച്ചു.

മുസ്ലീം ലീഗ് ഇപ്പോള്‍ ചര്‍ച്ചക്കായി ദില്ലയിലേക്ക് പോകേണ്ടതില്ലെന്നും ഹൈകമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നും ഇടി മുഹമ്മ്ദ് ബഷീര്‍ പറഞ്ഞു.

ഇപ്പോള്‍ ഉള്ള സാഹചര്യത്തില്‍ ലീഗിന് സംതൃപ്തിയില്ല. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അവകാശമുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇടി ആവശ്യപ്പെട്ടു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top