കോഴിക്കോട് ചുഴലികാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു.

കോഴിക്കോട്: ചുഴലിക്കാറ്റില്‍ കോടഞ്ചേരിയിലും തുഷാരഗിരിക്കടുത്ത് ചെമ്പുകടവിലും നിരവധി വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് കനത്ത കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ചുഴലികാറ്റടിച്ചത്.

ചുഴലികാറ്റില്‍ ഇരുപതോളം വീടുകള്‍ പൂര്‍ണ്ണമായും പത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണാണ് കൂടുതല്‍ അപകടങ്ങളുമുണ്ടായിട്ടുള്ളത്.

ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിക്കേറ്റവരെ കോടഞ്ചരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം തടസ്സപെട്ടിരിക്കുകയാണ്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top