വീടും വാഹനവും തകര്‍ന്നു;ട്രെയിന്‍ ഗതാഗതം തടസ്സപെട്ടു;
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ഇന്നുച്ചക്ക് 12.30 മണിയോടെയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശം. ഒരു വീടും കാറും പൂര്‍ണ്ണമായി തകര്‍ന്നു.
പരപ്പനങ്ങാടി പിഷാരിക്കല്‍ ക്ഷേത്രത്തിന് സമീപം കോന്തത്ത് സുകുമാരന്റെ വീടാണ് പൂര്‍ണ്ണമായി തകര്‍ന്നത്.
റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളില്‍ മരംവീണ് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അയ്യപ്പന്‍കാവില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും ഏറെ നേരം തടസ്സപെട്ടു.

വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





