ആസിഡ് ആക്രമണത്തിന് ഇരയായ അഞ്ച് യുവതികളുടെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു

articleആസിഡ് ആക്രമണത്തിനിരയാവേണ്ടി വന്ന അഞ്ച് പെണ്‍കുട്ടികളുടെ ഫാഷന്‍ ഫോട്ടോ ഷൂട്ട് തരംഗമാകുന്നു. രൂപ ഡിസൈന്‍സ് എന്ന വസ്ത്ര ശേഖരത്തിന് വേണ്ടിയാണ് ഈ പെണ്‍കുട്ടികള്‍ ഫോട്ടോ ഷൂട്ടില്‍ അണിനിരന്നത്.

രൂപ, റിത, സോനം, ലക്ഷ്മി, ചഞ്ചല്‍ എന്നിവരാണ് ക്രൂരമായ ആസിഡ് ആക്രമണത്തെ തുടര്‍ന്നുണ്ടായ വൈരൂപ്യത്തെ മറികടന്ന് ഫോട്ടോ ഷൂട്ടില്‍ തിളങ്ങിയത്. ഡിസൈനറാവാന്‍ ആഗ്രഹിച്ച രൂപ ആസിഡാക്രമണത്തോടെ തന്റെ ആഗ്രഹങ്ങള്‍ അസ്തമിച്ച് പോവുകയായിരുന്നു എന്ന് പറയുന്നു. ആക്രമണത്തിന് ശേഷം ഷാള്‍ കൊണ്ട് മുഖം മറച്ചാണ് താന്‍ നടന്നിരുന്നത് എന്നും എന്നാല്‍ രൂപ ഡിസൈനര്‍ കളക്ഷന്‍ എന്ന സംരംഭം തുടങ്ങാന്‍ ഒരിക്കലും കഴിയുമെന്ന് വിചാരിച്ചിരുന്നില്ല എന്നും രൂപ തുറന്നു പറയുന്നു.

രൂപയുടെ രണ്ടാനമ്മയാണ് ഇവരുടെ നേരെ ആസിഡ് ആക്രമണം നടത്തിയത്. ആസിഡാക്രമണത്തിനെതിരെ സ്റ്റോപ്പ് ആന്‍ഡ് അറ്റാക്‌സ് എന്ന ക്യാംപെയ്‌നും ഇവര്‍ നേതൃത്വം നല്‍കുന്നുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാലാണ് ലക്ഷ്മി എന്ന യുവതി ആസിഡാക്രമണത്തിന് ഇരയായത്.

ഏതായാലും ജീവിതം നഷ്ടപ്പെട്ട ഇവര്‍ വീണ്ടും നിറമുള്ള സ്വപ്നങ്ങള്‍ കണ്ടു തുടങ്ങുകയാണ്.

Share news
error: Content is protected !!
Scroll to Top