തൃശൂര്‍: അന്തര്‍ സംസ്ഥാന വാഹനമോഷ്ടാവ് വീരപ്പന്‍ റഹീമും കൂട്ടാളികളും പിടിയില്‍ ഗുരുവായൂരില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് തേഞ്ഞിപ്പലം സ്വദേശിയായ വീരപ്പന്‍ റഹീം അഞ്ച് സംസ്ഥാനങ്ങളിലായി മുന്നൂറ് കേസുകളില്‍ പ്രതിയാണ്. ആയിരത്തിലധികം വാഹനങ്ങള്‍ ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്. ചന്ദനം, ആനക്കൊമ്പ് എന്നിവയും കടത്താറുണ്ട്.
റഹീമിന്റെ കൂട്ടാളികളായ എടരിക്കോട് സ്വദേശി അവിന്‍, തൈക്കാട് സ്വദേശി ഷാജി എന്നിവരടങ്ങിയ സംഘത്തെ ഗുരുവായൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസാണ് അറസ്റ്റ് ചെയ്തത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




