യുവസിനിമാതാരം ഫഹദ് ഫാസിലിന് പരിക്കേറ്റു.ഏറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ച് നടന്ന മണിരത്‌നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് പരിക്ക്. ബസ്സിന്റെ ഫൂട്‌ബോര്‍ഡില്‍ നിന്ന് പിറകോട്ട് മറഞ്ഞ് വീണ് തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഉടനെ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ സ്‌കാനിങ്ങിന് വിധേയനാക്കി. പരിക്ക് ഗുരതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫഹദ് ആശുപത്രി വിട്ടു.
നവാഗതനായ സന്തോഷ് നായരാണ് മണിരത്‌നം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. അപകടവിവരമറിഞ്ഞ് നസ്രിയ ആശുപത്രിയില്‍ എത്തി.
വരുന്ന മാസം 17ന് കഴുക്കുട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ ഹാളില്‍ വെച്ചാണ് ഫഹദ് നസ്രിയ വിവാഹം.




