സിംബാബ് വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരെ: സിംബാബ് വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു.49 വയസ്സായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.  സിംബാബ് വെക്കു വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. സിംബാബ് വെയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു.

ഹീത്തിന്റെ ഭാര്യ നദീന്‍ സ്ട്രീക്കാണ് മരണവാര്‍ത്ത അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മരണവാര്‍ത്ത സ്ഥീരീകരിച്ചിട്ടുള്ളത്. മുമ്പ് സ്ട്രീക്ക് അന്തരിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും വാര്‍ത്ത തെറ്റാണെന്ന് സഹതാരം ഹെന്‍ട്രി ഒലോങ്ക സ്ഥീരീകരിച്ചിരുന്നു. സ്ട്രീക്ക് ദക്ഷിണാഫ്രിക്കയില്‍ ചികിത്സയില്‍ തേടിയതായി കുടുംബം അറിയിക്കുകയായിരുന്നു. നാല് മാസത്തെ ക്യാന്‍സറിനോടുള്ള പോരാട്ടത്തിന് ശേഷം സ്ട്രീക്ക് മരണത്തിന് കീഴടങ്ങി.

ഏകദിനത്തില്‍ 239 വിക്കറ്റുകളും സ്ട്രീക്ക് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 2000 റണ്‍സും സ്ട്രീക്ക് സ്വന്തമാക്കി. സിംബാബ്വെയുടെ ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് സ്ട്രീക്ക്. 65 ടെസ്റ്റുകളില്‍ നിന്നായി 216 വിക്കറ്റുകളാണ് സ്ട്രീക്ക് വീഴ്ത്തിയത്. 100 ടെസ്റ്റ് വിക്കറ്റ് നേടിയ ഏക സിംബാബ്വെ ഫാസ്റ്റ് ബൗളറും സ്ട്രീക്കാണ്. ടെസ്റ്റില്‍ 1000 റണ്‍സും 100 വിക്കറ്റും നേടിയ ഏക സിംബാബ്വെ താരവുമാണ്.

2005 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം, ബംഗ്ലാദേശ്, സിംബാബ് വെ ടീമുകളുടെയും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍രെയും പരിശീലകനായും ഹീത്ത് സ്ട്രീക്ക് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top