പരപ്പനങ്ങാടിയിൽ സ്കൂട്ടറിൽ ലോറി ഇടിച്ചു യുവതിക്ക് ഗുരുതര പരിക്ക്

പരപ്പനങ്ങാടി :സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കെഎസ്ഇബി ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ചെട്ടിപ്പടി മരക്കാംതൊടി ഹരിദാസന്റെ മകൾ വിനയ (24) ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .

ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെ ചെട്ടിപ്പടി കൊടപ്പാളിയിൽ ആയിരുന്നു അപകടം .പരപ്പനങ്ങാടി ഭാഗത്തുനിന്ന് ചെട്ടിപ്പടിയിലേക്കു പോവുകയായിരുന്ന യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ അതേ ദിശയിൽ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു .കാലിനു ഗുരുതര പരിക്ക് പറ്റിയ യുവതിയെ ആദ്യം പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു .
ലോറിയിൽ ഡ്രൈവർ സീറ്റിൽ നിറയെ കാർട്ടൺ പെട്ടികൾ ഉണ്ടായിരുന്നതിനാൽ സൈഡ് കാണാത്തതിനാലാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Share news
error: Content is protected !!
Scroll to Top