നിപ്പ: എം എഫ് സി ഉദ്ഘാടനം മാറ്റിവെച്ചതായി ഭാരവാഹികള്‍നിപ്പ: എം എഫ് സി ഉദ്ഘാടനം മാറ്റിവെച്ചതായി ഭാരവാഹികള്‍

മലപ്പുറം: നാടിന്റെ ഫുട്‌ബോള്‍ സംസ്‌കാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താന്‍ ഉദ്ദേശിച്ച് രൂപം നല്‍കിയ മലപ്പുറം ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ 26ന് നടത്താന്‍ തീരുമാനിച്ചിരുന്നു, നിപ്പ പ്രോട്ടോകളുമായി ബന്ധപ്പെട്ട് പരിപാടി ആഗസ്റ്റ് മാസത്തിലേക്ക് മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിക്ക് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം എം എ യൂസഫലി ആയിരുന്നു. ഉദ്ഘാടനത്തിന്റെ മറ്റുള്ള പരിപാടികളൊക്കെ തന്നെ മുന്‍നിശ്ചയിച്ച പ്രകാരം എം എ യൂസഫലി തന്നെ നിര്‍വഹിക്കും. ആഗസ്റ്റ് മാസത്തിലെ പുതിയ തീയതി ഉടന്‍ അറിയിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top