ചുരത്തില്‍ കാല്‍തെന്നിവീണ യുവാക്കളെ രക്ഷപ്പെടുത്തി

താമരശേരി: ചുരത്തില്‍ വ്യൂ പോയിന്റില്‍ കാല്‍ തെന്നി താഴ്ചയിലേക്കു വീണ യുവാക്കളെ രക്ഷപ്പെടുത്തി. വയനാട് കമ്പളകാട് സ്വദേശി ശരത്, നിതിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റില്‍ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സപ്ലിമെന്ററി പരീക്ഷ എഴുതി കാറില്‍ വരികയായിരുന്നു

ഇവര്‍ കാറില്‍ നിന്നിറങ്ങി മൂത്രമൊഴിക്കാനായി റോഡരികില്‍ ഇരുന്നപ്പോള്‍ ശരത് താഴേക്കുവീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് നിതിന്‍ വീണത്.

കൂടെയുള്ള ആളുകളും നാട്ടുകാരും കല്‍പ്പറ്റ അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റും സ്ഥലത്തെത്തിയാണ് യുവാക്കളെ കൊക്കയില്‍ നിന്ന് പുറത്തെടുത്ത് വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top