
പൊന്നാനി: പുഴമ്പ്രത്തേക്ക് മാറ്റിസ്ഥാപിച്ച ബിവറേജ് ഔട്ട്ലെറ്റിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞ പ്രായപൂർത്തിയാകാത്ത മൂന്നു പേർ പൊലീസ് പിടിയിലായി. പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ഔട്ട്ലെറ്റ് പുഴമ്പ്രത്തേക്ക് മാറ്റിയതിൽ ജനകീയ പ്രതിഷേധം തുടരുന്നതിനിടെയാണ് രാത്രിയിൽ എത്തിയ മൂന്നുപേർ സ്ഥാപനത്തിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞത്.
ഔട്ട്ലറ്റ്ലെറ്റിന്റെ മുൻവശത്തെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയും സിസിടിവി കാമറകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
ബെവ്കോ മാനേജരുടെ പരാതിയിൽ പൊന്നാനി പൊലീസ് കേസെടുത്തു. സിസിടിവി കാമറകൾ നശിപ്പിച്ച് വലിച്ചെറിഞ്ഞത് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെടുത്തു. പിടിയിലായ മൂന്നുപേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




