തിരൂരങ്ങാടി: ട്രെയിന്‍ യാത്രക്കിടെ അപസ്മാരം അനുഭവപ്പെട്ട മധ്യവയസ്‌ക്കന് രക്ഷകരായി യുവാക്കള്‍ . തൃശൂര്‍ സ്വദേശി സുകുമാരനാണ് കണ്ണൂരിലുളള തന്റെ മകളെ കണ്ട് തിരികെ നാട്ടിലേക്ക് വരും വഴി ട്രെയിനില്‍ വെച്ച് അപസ്മാരം ഉണ്ടായത് . അതേ ട്രെയിനില്‍ യാത്ര ചെയ്തിരുന്നു പരപ്പനങ്ങാടി സ്വദേശികളായ നിഹാദിന്റെയും, അര്‍ഷിദിന്റെയും സഹായത്തോടെ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ ആംബുലന്‍സില്‍ പരപ്പനാങ്ങാടിയില്‍ നിന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സുകുമാരനെ എത്തിക്കുകയായിരുന്നു.
കോഴിക്കോട് എത്തിയപ്പോഴാണ് ചെറിയ രീതിയില്‍ അപസ്മാരം അനുഭവപ്പെട്ടത് . ട്രെയിന്‍ വള്ളിക്കുന്ന് എത്തിയപ്പോള്‍ അസുഖം കൂടുകയും ചെയ്തു. ഇതിനിടെ ആരോ ട്രെനിന്റെ ചങ്ങല വലിക്കുകയും തുടര്‍ന്ന് ട്രെയിന്‍ നില്‍ക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ ആംബുലന്‍സ് സ്ഥലത്തെത്തുകയും ട്രെയിനിന്‍ യാത്ര ചെയ്തിരുന്നു പരപ്പനങ്ങാടി സ്വദേശികളായ നിഹാദും, അര്‍ഷിദും ചേര്‍ന്ന് സുകുമാരനെ തിരൂരങ്ങാട് താലൂക്ക് ആശുപ്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. സുകുമാരനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ റസാഖ് , അലി കുന്നത്തേരി എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയില്‍ എത്തിച്ച സുകുമാരന് പ്രാഥമിക ചികിത്സ നല്‍കി ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




