ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമെന്ന ഉറപ്പു നൽകി   മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ മദനനായി സുരാജ്‌ വെഞ്ഞാറമൂട് പ്രേക്ഷകരെ തന്റെ നർമ്മം കലർന്ന അഭിനയ മികവിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുന്നു.

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിന്റെ നിർമാതാവ്.

മദനോത്സവത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം : ഷെഹ്നാദ് ജലാൽ, എഡിറ്റിങ്ങ് വിവേക് ഹർഷൻ, ക്രിയേറ്റീവ്  പ്രൊഡ്യൂസർ: ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ: കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം : ക്രിസ്റ്റോ സേവിയർ, വസ്ത്രാലങ്കാരം: മെൽവി.ജെ, മേക്കപ്പ്: ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: അറപ്പിരി വരയൻ, പി ആർ ഓ: പ്രതീഷ് ശേഖർ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top