ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

മീനങ്ങാടി : ലോറിയുടെ ടൂൾ ബോക്സിൽ ഒളി പ്പിച്ചുകടത്താൻ ഹൈബ്രിഡ് കഞ്ചാവും എംഡി എംഎയുമായി രണ്ടുപേരെ മീന ങ്ങാടി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പിടികൂടി. പള്ളിക്കുന്ന് ആനക്കുഴി വീട്ടിൽ ജിബിൻ ജോൺസൺ (24), കുറു മ്പാലക്കോട്ട കാക്കശേരി വീട്ടിൽ നിഖിൽ തോമസ് (24) എന്നിവരെ യാണ് 17.98 ഗ്രാം എംഡിഎംഎ യും 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാ വുമായി അറസ്റ്റ് ചെയ്തത്.

ശനി വൈകിട്ട് കൊളഗപ്പാറ സ്കൂൾ ജങ്ഷന് സമീപം പൊലീസ് നടത്തിയ പരിശോധനയ്ക്കിടയി ലാണ് പിടിയിലായത്. ദേശീയപാ തയിലൂടെ വന്ന കെഎൽ 73 എഫ് 1089 നമ്പർ ലോറി കൈകാണിച്ച് നിർത്തിയപ്പോൾ ഡ്രൈവറും കോ ഡ്രൈവറുമായിരുന്ന ഇവർ പരിഭ്രമിക്കുന്നതിൽ സംശയംതോന്നി നടത്തിയ വിശദ പരിശോധനയിലാണ് ലഹ രി കണ്ടെത്തിയത്.

ടൂൾ ബോക്സിനുള്ളിൽ മറ്റൊരു ബോക്സിൽ ഒളിപ്പിച്ച നിലയിലായി രുന്നു മയക്കുമരുന്ന്. മൈസൂരുവി ൽനിന്ന് വാങ്ങിയ ലഹരി സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കുമാ യി കടത്തുകയായിരുന്നു. കോട തിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top