മദ്യശേഖരവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ഫറോക്ക് : എക്സൈസ് റേഞ്ച് പരിധിയിൽ പെട്ട മാങ്കാവ് മാനാരി ഭാഗത്ത് വ്യാപകമായി അനധികൃത മദ്യവിൽപ്പന നടത്തിവന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടി. ഒഡിഷ ഗഞ്ചാം ജില്ലയിൽ ധനാകോട്ട് ബഹാരഗുഡ വില്ലേജിൽ ഹൗസ് നമ്പർ 211ൽ ഗണേശ് ചന്ദ്ര ഗൗഡ (27)യെയാണ് ഫറോക്ക് എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ പി റഷീദും സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്.

പന്നിയങ്കര മാനാരിയിൽ മീഞ്ചന്ത മാങ്കാവ് ബൈപാസ് റോഡിൻ്റെ പടിഞ്ഞാറുഭാഗത്തെ വീടിൻ്റെ മുകളിലെ നിലയിലെ മുറിയിലും സ്കൂട്ടറിലുമായി 57 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പ്രതി സൂക്ഷിച്ചത്. ഇയാളെ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

അന്വേഷകസംഘത്തിൽ പ്രിവന്റീവ് ഓഫീസർ സി മനോജ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ അർജുൻ, എ സവീഷ്, ആർ അനിൽ രാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ മഞ്ജുള, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി രാജൻ എന്നിവരാണുണ്ടായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top