ഹോട്ടൽ അടിച്ചുതകർത്തു; യുവാവ് പിടിയിൽ, കൂട്ടുപ്രതികൾക്കായി തിരച്ചിൽ

കോഴിക്കോട് : മിംസ് ആശുപത്രിക്ക് മുൻവശത്തായുള്ള അളിയൻസ് ഹോട്ടൽ അടിച്ചുതകർക്കുകയും ജീവനക്കാരനെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മാങ്കാവ് സ്വദേശി കള്ളിപ്പിലാക്കിൽ ബിനീഷി (28)നെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റു ചെയ്തത്.

ശനി രാത്രിയാണ് പ്രതിയും സുഹൃത്തുക്കളും ഭക്ഷണം കഴി ക്കാനായി അളിയൻസ് ഹോട്ടലിൽ എത്തിയത്. കഴിച്ച ശേഷം ബിൽ തുക ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനായ ഷഹനാദിനെ കൈവശമുണ്ടായിരു ഇരുമ്പു കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഹോട്ടലിന് മുന്നിലെ ബോർഡും, ഭക്ഷണംവച്ച അലമാരയുടെ ചില്ലും പ്രതിയും സുഹൃത്തുക്കളും ചേർന്ന് അടിച്ചു തകർത്തു. അക്രമത്തിൽ ഹോട്ടലിന് 20,000 രൂപയുടെ നഷ്ടവുമുണ്ടായി.

ഹോട്ടൽ ജീവനക്കാരന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കൂട്ടുപ്രതികളെ പൊലീസ് അന്വേഷിച്ചുവരികയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top