വീട് കുത്തിത്തുറന്ന് 11.5 പവൻ കവർന്നു

നാദാപുരം : ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് മോഷണം.11.5 പവൻ ആഭരണവും പണവും കവർന്നു. കുഴങ്ങാലിൽ കുഞ്ഞിരാമന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. വീട്ടുകാർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്ര കാണാൻ ഇരിങ്ങണ്ണൂർ ടൗണിൽ പോയ സമയത്താണ് മോഷണം.

മുകൾനിലയിലെ വാതിൽ തുറന്നാണ് മോഷ്ടാവ് വീട്ടിനുള്ളിൽ കടന്നതെന്നാണ് നിഗമനം. മുകളിലത്തെ നിലയിലെ മുറിയിൽ കടന്ന മോഷ്ടാവ് കട്ടിലിനോട് ചേർന്ന ലോക്കറിൽ സൂക്ഷിച്ച 12 ലക്ഷം രൂപ വിലയുള്ള ആഭരണങ്ങളാണ് കവർന്നത്. സമീപത്ത് സൂക്ഷിച്ച 6500 രൂപയും കവർന്നു.

വൈകിട്ട് ആറോടെയാണ് സമീപത്തെ ക്ഷേത്രത്തിലെ ഘോഷയാത്ര കാണാൻ വീട്ടുകാർ പോയത്. രാത്രി 9ഓടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. നാദാപുരം പൊലീസ് കേസെടുത്തു.

പരിസരത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top