
ക്വലാലമ്പൂർ: മലേഷ്യൻ തീരത്ത് ശക്തമായഭൂചലനം . റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ബോർണിയോ ദ്വീപിലെ സബാ സംസ്ഥാനത്തിന് സമീപം പ്രാദേശിക സമയം പുലർച്ചെ 12.57-നാണ് അനുഭവപ്പെട്ടത്.
യുഎസ് ജിയോളജിക്കൽ സർവേയുടെ (USGS) റിപ്പോർട്ട് പ്രകാരം, സംസ്ഥാന തലസ്ഥാനമായ കോട്ട കിനബാലുവിന് 100 കിലോമീറ്റർ വടക്കുകിഴക്കായി, കോട്ട ബെലൂഡ് നഗരത്തിന് സമീപം 619.8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
നിലവിൽ ആളപായമോ മറ്റ് വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
സബയുടെ പടിഞ്ഞാറൻ തീരത്തും സരാവക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി വിവരമുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് മലേഷ്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സമീപകാലത്ത് മലേഷ്യൻ തീരത്ത് അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നാണിത്. വരും മണിക്കൂറുകളിൽ ചെറിയ തുടർച്ചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




