ഓട്ടോയിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ

ഫറോക്ക്: നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററിയും ടൂൾ കിറ്റും മോഷ്ടിച്ച കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. കോഴിക്കോട് മായനാട് സ്വദേശി കഴിത്തട്ടാരി വീട്ടിൽ മുഹമ്മദ് ഹർഷാദ് (19), ബേപ്പൂർ സ്വദേശികളായ അരക്കിണർ രാഹുൽ (21), നടുവട്ടം മുഹമ്മദ് റിയാസ് (20) എന്നിവരെയാണ് മാറാട് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 31ന് രാത്രി ബേപ്പൂർ നടുവട്ടം ജിയുപി സ്കൂൾ (ചോനോത്ത് സ്കൂൾ) റോഡിൽ നടുവട്ടം സ്വദേശി മുസ്തഫയുടെ വീടിനുസമീപം നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററിയും ടൂൾ കിറ്റും മോഷ്ടിക്കപ്പെട്ടിരുന്നു. മുസ്തഫയുടെ പരാതിയിൽ മാറാട് പൊലീസ് കേസെടുത്ത് സമീപപ്രദേശങ്ങ ളിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലുമാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്.

മാറാട് സ്റ്റേഷൻ ഇൻസ്പെക്ടർ ബി എൽ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കോഴിക്കോട് എൻ ജിഒ ക്വാർട്ടേഴ്സ‌് പരിസരത്തു നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. എസ്ഐ അജിത്, എഎ സ്ഐ മനോജ്, എസ് സിപിഒ രുപേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top