കഞ്ചാവ് വിൽപ്പനക്കിടെ 4 ഇതര സംസ്ഥാനക്കാരുക്കം 6 പേരെ 6 കിലോ കഞ്ചാവുമായി തിരൂർ പൊലീസ് പിടിക്കൂടി

കോട്ടക്കൽ : കഞ്ചാവ് വിൽപ്പനക്കിടെ 4 ഇതര സംസ്ഥാനക്കാരുക്കം 6 പേരെ 6 കിലോ കഞ്ചാവുമായി തിരൂർ പൊലീസ് പിടിക്കൂടി. കോട്ടക്കൽ ഒതുക്കുങ്ങൽ പൊട്ടിക്കല്ല് സ്വദേശികളായ ഇല്ലിക്കോട്ട് അനസ് ( 35), കിളിവായിൽ രതീഷ് ( 40 ), പശ്ചിമ ബംഗാൾ ബർദ് മാൻ ജില്ല സ്വദേശികളായ തെൻ ട്രാൾ എസ് കെ ഗുൽബഹാർ ( 30), ബൽഗാന തുൾസി ഗംഗ അബ്ദുൾ ബരാൽ (31), ജിതേന്ദ്ര പ്രസാദ് ജയ് സ്വാൾ (35 ) , പുർബ്ബ കർജോനു ചോട്ടി അസി ബുദീൻ ( 18 )എന്നിവരെയാണ് തിരൂർ എസ് എച്ച് ഒ കെ ജെ ജിനേഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

ഞായർ പുലർച്ചെ തിരൂർ ചെമ്പ്ര റോഡിൽ ഫോർ സമാളിന് സമീപം വച്ചാണ് രഹസ്യ വിവരത്തെ തുടർന്നെത്തിയ തിരൂർ പോലീസ് പ്രതികളെ പിടികൂടിയത്. പശ്ചിമ ബംഗാൾ സ്വദേശികളായ പ്രതികൾ ട്രയിൻ മാർഗ്ഗം തിരൂരിൽ കഞ്ചാവു എത്തിക്കുകയും കഞ്ചാവ് വാങ്ങാനായി കോട്ടക്കൽ സ്വദേശികൾ കാറിൽ തിരൂരിലെത്തുകയുമായിരുന്നു.

പ്രതികളെ പിന്തുടർന്നെത്തിയ പൊലീസ കാറ് തടഞ്ഞ് പരിശോധന നടത്തി ഇതിനിടെ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് അതിസാഹസികമായി കാർ തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 8100 രുപയും പിടികൂടി. 3 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

തിരൂർ എസ് ഐ ആർ പി സുജിത്ത്, എസ് ഐ മിഥുൻ, എ എസ് ഐ സനോജ്, കെ ആർ രാഗേഷ്, സി പി ഒ മാരായ ഉണ്ണിക്കുട്ടൻ, ജവഹർ എന്നിവർ നേതൃത്വം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top