ഫെമിനിച്ചി ഫാത്തിമ ഉള്‍പ്പെടെ മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഐ.എഫ്.എഫ്.കെ മത്സരവിഭാഗത്തിലെ പതിനാല് സിനിമകള്‍

കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ മാറ്റുരച്ച പതിനാല് ചിത്രങ്ങളും കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഐ. എഫ്. എഫ്. കെ യില്‍ മികച്ച സിനിമക്കുള്ള സുവര്‍ണ ചകോരം നേടിയ മാലൂ(ബ്രസീല്‍), മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ഫര്‍ഷാദ് ഹാഷീമിയുടെ മീ, മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 അദേഴ്‌സ് (ഇറാന്‍) , ഐ.എഫ്.എഫ്.കെ ഓഡിയന്‍സ് ജൂറി പുരസ്‌കാരം നേടിയ മലയാള ചലച്ചിത്രം ഫെമിനിച്ചി ഫാത്തിമ (ഫാസില്‍ മുഹമ്മദ്) അണ്ടര്‍ ഗ്രൗണ്ട് ഓറഞ്ച് (ചിലി ), മലയാള സംവിധായിക ഇന്ദു ലക്ഷ്മിയുടെ അപ്പുറം (ഇന്ത്യ), ദി ഹൈപ്പര്‍ ബോറിയന്‍ സ്(ചിലി ), ജയന്‍ ചെറിയാന്റെ ‘റിഥം ഓഫ് ദ്ദമ്മാം ( കൊങ്കിണി), മെമ്മറീസ് ഓഫ് ഏ ബേര്‍ണിംഗ് ബോഡി (കോസ്റ്ററിക്ക) , ലിന്‍ഡ (അര്‍ജന്റീന), ഹൂമണ്‍ (സ്‌പെയിന്‍ ), എല്‍ബോ (തുര്‍ക്കി), ഈസ്റ്റ് ഓഫ് നൂണ്‍ (ഈജിപ്ത്), ബോഡി ( ഹിന്ദി – ഇന്ത്യ), ആന്‍ ഓസിലേറ്റിംഗ് ഷാഡോ ( ചിലി ) എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്.

2018 ന് ശേഷം കോഴിക്കോട് വേദിയാകുന്ന മേഖലാ ഐ.എഫ്.എഫ്.കെയില്‍ ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കൈരളി, ശ്രീ, കോറണേഷന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം. മൂന്നിടങ്ങളിലായി അഞ്ചു പ്രദര്‍ശനങ്ങളാണ് ഉണ്ടാകുക.

ലോക സിനിമാ വിഭാഗത്തില്‍ 14, ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഏഴ്, മലയാള സിനിമാ വിഭാഗത്തില്‍ 11 എന്നിങ്ങനെ 58 ചലച്ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. കൂടാതെ കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ മലയാളം, ആസ്സാമീസ് ഭാഷകളില്‍ നിന്ന് ഓരോന്നും ഫീമെയില്‍ ഗെയ്‌സ് വിഭാഗത്തില്‍ മൂന്ന്, ഫെസ്റ്റിവല്‍ ഫേവറിറ്റ് സ് അഞ്ച് എന്നിവയും പ്രശസ്ത അഭിനേത്രി ശബാന ആസ്മിയുടെ അങ്കുര്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.

രജിസ്റ്റര്‍ ചെയ്യുന്ന ഡെലിഗേറ്റുകള്‍ക്കാണ് തിയേറ്ററില്‍ പ്രവേശനം. 354 രൂപയാണ് ഡെലിഗേറ്റ് ഫീസ് (വിദ്യാര്‍ത്ഥികള്‍ക്ക് 177 രൂപ). https:// registration.iffk.in എന്ന ലിങ്ക് ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൈരളി തിയേറ്ററില്‍ സജ്ജമാക്കിയ ഡെലിഗേറ്റ് സെല്ലിലും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top