പോത്തിനെ മോഷ്ടിച്ച പ്രതികൾ പിടിയിൽ

കോഴിക്കോട് : ഭട്ട്റോഡിൽനിന്ന് പോത്തിനെയും എരുമയെയും മോഷ്ടിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. എലത്തൂർ പുതിയ നിരത്ത് സ്വദേശി അരുണാംകണ്ടി വീട്ടിൽ വൈശാഖ് (28), തലക്കുളത്തൂർ സ്വദേശി തയ്യിൽ വീട്ടിൽ മുഹമ്മദ് അജ്മൽ (23) എന്നിവരെയാണ് വെള്ളയിൽ പൊലീസ് പിടികൂടിയത്.

19ന് രാത്രി പുതിയ കടവ് സ്വദേശി ഫിറോസിന്റെ ഉടമ സ്ഥതയിലുള്ള ഏകദേശം ഒന്ന രലക്ഷം രൂപ വില വരുന്ന ഒരു പോത്തിനെയും ഒരു എരുമയെയുമാണ് ഇവർ ഭട്ട്റോഡിലെ ഉദയം ഹോമിന് സമീപത്തുവച്ച് വാഹനത്തിൽ കയറ്റി കടത്തികൊണ്ടുപോയത്. ഫിറോസിന്റെ  പരാതിയിൽ വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.

പ്രതികളെ വെള്ളയിൽ പരിസരത്തുനിന്ന് വെള്ളയിൽ എസ്ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top