
കോഴിക്കോട് : വിദേശത്തുനിന്ന് എംഡിഎംഎയുമായെത്തിയ യുവാക്കള്‍ രണ്ടിടങ്ങളിലായി എക്‌സൈസിന്റെ പിടിയില്‍. ചൂലൂര്‍ അടിയശ്ശേരി മനു, മൂഴിക്കല്‍ കൊരക്കുന്നുമ്മല്‍ മുഹമ്മദ് ഷമീല്‍ എന്നിവരാണ് പിടിയിലായത്. മനുവിനെ വീട്ടില്‍നിന്ന് 55 ഗ്രാം മെത്താംഫെറ്റാമിനുമായാണ് എക്‌സൈസ് എന്‍ഫോഴ്‌സന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തും സംഘവും പിടിച്ചത്. മനുവിന്റെ സുഹൃത്തായ മുഹമ്മദ് ഷമിലിനെ എറണാകുളത്തുള്ള ലോഡ്ജില്‍നിന്നാണ് കഴിഞ്ഞ ദിവസം പിടിച്ചത്.
2 മാസം മുമ്പാണ് ഇരുവരും ഒരുമിച്ച് ഒമാനില്‍ നിന്നെത്തിയത്. ഷമില്‍ നല്‍കിയ എംഡിഎംഎയാണ് മനുവില്‍നിന്ന് പിടിച്ചത്. ഒമാനില്‍നിന്ന് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളാണോ ഇവരെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടിച്ചത്.
ആവശ്യക്കാര്‍ക്ക് എംഡിഎംഎ എത്തിച്ചശേഷം വാട്ട്‌സാപ്പില്‍ ഫോട്ടോയും ലൊക്കേഷനും അയച്ചു കൊടുത്തായിരുന്നു കച്ചവടമെന്ന് മനു മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കോഴിക്കോട് അസി. എക്‌സൈസ് കമീഷണര്‍ ആര്‍ എന്‍ ബൈജു പറഞ്ഞു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി വിജയന്‍, പ്രിവന്റീവ് ഓഫീസര്‍ സി പി ഷാജു, വിപിന്‍, എന്‍ എസ് സന്ദീപ്, ജിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി എ തോബി യാസ്, വൈശാഖ്, ശ്രിജി എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



