ബ്രൗണ്‍ഷുഗറുമായി രണ്ടുപേര്‍ പിടിയില്‍

കൊണ്ടോട്ടി : പുളിക്കലില്‍ 99.89 ഗ്രാം ബ്രൗണ്‍ ഷുഗറുമായി 2 പേര്‍ പിടിയില്‍. പുളിക്കല്‍ ആന്തിയൂര്‍ക്കുന്ന് സ്വ ദേശികളായ പാലക്കാളില്‍ സക്കീര്‍ (30) ചെറിയമ്പാടന്‍ ഷമീം (മുന്ന, 42) എന്നിവരെയാണ് മല പ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ പ്രദീപിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്.

മുംബൈയില്‍ നിന്നെത്തിയ ബ്രൗണ്‍ഷുഗര്‍ കൈമാറുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഏഴ് ലക്ഷം രൂപ വിലവരുന്നതാണിവ.

എക്‌സൈസ് ഉദ്യോഗസ്ഥരായ അബ്ദുല്‍ നാസര്‍, വിജയന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സതീഷ് കുമാര്‍, കൃഷ്ണന്‍, രജിലാല്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top