വെര്‍ച്വല്‍ അറസ്റ്റിലൂടെ ഒരുകോടി തട്ടിയവര്‍ പിടിയില്‍

കളമശേരി: വെര്‍ച്വല്‍ അറസ്റ്റിലൂടെ കളമശേരി സ്വദേശിയുടെ ഒരുകോടി രൂപ തട്ടിയെടുത്ത കേസില്‍ 2 പേര്‍ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശി തുമ്പ ബാലില്‍ വീട്ടില്‍ മുഹമ്മദ് ജസീല്‍ (23), നീലേശ്വരം സ്വദേശി തെക്കേക്കുന്നത്ത് ടി കെ മുഹമ്മദ് (24) എന്നിവരാണ് അറസ്റ്റിലയത്.

ജൂണ്‍ 13ന് വാട്‌സാപ് വഴി ലക്നൗ ബിടിപിഎസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് കുമാര്‍ എന്ന വ്യാജേന കളമശേരി സ്വദേശിയെ വീഡിയോ കോള്‍ ചെയ്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വിവരങ്ങള്‍ പാകിസ്ഥാന്‍ ഐഎസ്‌ഐക്ക് ചോര്‍ത്തി ആസിഫ് ഫൗജി എന്ന വ്യക്തിയില്‍ നിന്ന് പണം വാങ്ങിയെന്ന് ബോധ്യപ്പെട്ടതായി അറിയിച്ചു.

തുടര്‍ന്ന് മുഹമ്മദ് ജസീലിന്റെ കര്‍ണാടകത്തിലെ ബാങ്ക് അക്കൗണ്ടിലേക്ക് 1,05,06,184 രൂപ വാങ്ങിയെടുക്കുകയായിരുന്നു. പ്രതികള്‍ ഇതില്‍ നിന്ന് 90,000 രൂപ എടിഎം വഴി പിന്‍വലിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കളമശേരി ഇന്‍സ്‌പെക്ടര്‍ ടി ദിലീഷ്, എസ്‌ഐ എ കെ എല്‍ദോ, എസ്സിപിഒ എ എസ് അരുണ്‍, മാഹിന്‍ അബുബക്കര്‍, കെ വി വിനു എന്നിവരാണ് അന്വേഷക സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top