മുസ്ലീം യൂത്ത്‌ ലീഗ്‌ ദേശീയ പ്രസിഡന്റ്‌ സാബിര്‍ ഗഫാര്‍ രാജിവെച്ചു: പുതിയ പാര്‍ട്ടിയിലേക്കെന്ന്‌ സൂചന

ദില്ലി : മുസ്ലീം യൂത്ത്‌ലീഗ്‌ ദേശീയ അധ്യക്ഷന്‍ സാബിര്‍ ഗഫാര്‍ രാജിവെച്ചു. പാര്‍ട്ടി വിടുമെന്നാണ്‌ സൂചന. മുസ്ലീംലീഗ്‌ ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്‌തീന്‌ രാജിക്കത്ത്‌ സമര്‍പ്പിച്ചു. നേതൃത്വവുമായുള്ള അഭിപ്രായഭിന്നത മൂലം പാര്‍്‌ട്ടി വിടാനുള്ള സാധ്യതയും ഉണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പശ്ചിമ ബംഗാളില്‍ പുതുതായി അബ്ബാസ്‌ സിദ്ധീഖി രൂപീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയിലേക്ക്‌ സാബിര്‍ ഗഫാര്‍ പോകുമെന്നാണ്‌ സൂചന.

ബംഗാളില്‍ പുതുതായി രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടെന്ന രാഷ്ട്രീയപാര്‍ട്ടിയുമായി മുസ്ലീംലീഗ്‌ സഖ്യത്തിലേര്‍പ്പെടണമെന്ന നിലാപാടായിരുന്നു സാബിറിന്‌ എന്നാല്‍ ഉവൈസിയുടെ എഐഎംഐഎം പാര്‍ട്ടിയുമായി ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട്‌ സഖ്യത്തിലേര്‍പ്പെടാന്‍ ധാരണയായിട്ടുണ്ട്‌. അതുകൊണ്ട്‌ അവര്‍ക്കൊപ്പം കൂട്ടുകൂടാനാകില്ലെന്ന നിലപാടായിരുന്നു മുസ്ലീം ലീഗിന്റെത്‌. ഇതാണ്‌ ലീഗ്‌ നേതൃത്വവുമായി സാബിര്‍ അകലാനിടയാക്കിയതെന്നാണ്‌ വിലയിരുത്തല്‍.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •