26 ലിറ്റര്‍ വിദേശമദ്യവുമായി വള്ളിക്കുന്ന്‌ സ്വദേശി എക്‌സൈസ്‌‌ പിടിയില്‍

പരപ്പനങ്ങാടി :വില്‍പ്പനക്കായി സ്‌കൂട്ടറില്‍ ലിറ്റര്‍ കണക്കിന്‌ വിദേശ മദ്യം കടത്തിയ യുവാവ്‌ എക്‌സൈസ്‌ പിടിയില്‍. വള്ളിക്കുന്ന്‌‌ കൂട്ടുമൂച്ചി സ്വദേശി വിപിന്‍ ദാസിനെ(30)യാണ്‌ വെള്ളിയാഴ്‌ച രാത്രിയില്‍  52 കുപ്പി വിദേശ മദ്യവുമായി പരപ്പനങ്ങാടി എക്‌സൈസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

ഇയാള്‍ വ്യാപകമായ രീതിയില്‍ കൊടക്കാട്‌, കൂട്ടുമൂച്ചി ഭാഗത്ത്‌ മദ്യവില്‍പ്പന നടത്തുന്നതായി പരാതിയുള്ളതായി എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രിവന്റീവ്‌ ഓഫീസര്‍ പ്രജോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ വിനീഷ്‌, പ്രദീപ്‌കൂമാര്‍, അനില്‍ കൂമാര്‍ ഡ്രൈവര്‍ കെകെ ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top