പരപ്പനങ്ങാടി: ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന പ്രമേയത്തില്‍ എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള പരപ്പനങ്ങാടി സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ സമാപിച്ചു.
പരപ്പനങ്ങാടി തഅലീം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡണ്ട് സയ്യിദ് മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. കൗണ്‍സിലിനോട് അനുബന്ധിച്ച് പഴയകാല എസ് വൈ എസ് പ്രവര്‍ത്തകരുടെ അനുഭവം പങ്കു വെക്കുന്ന ‘ഓര്‍മ്മ’ സെക്ഷന്‍ സംഘടിപ്പിച്ചു.
എസ് വൈ എസ് സര്‍ക്കിള്‍ പ്രസിഡന്റ് കെ എസ് കെ തങ്ങളുടെ അധ്യക്ഷതയില്‍ അബ്ദുല്‍ റഹൂഫ് സഖാഫി സി കെ നഗര്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു.സോണ്‍ സെക്രട്ടറി അബ്ദുല്‍ മജീദ് സൈനി കൗണ്‍സില്‍ നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി അര്‍ഷാദ് സഖാഫി ( പ്രസിഡണ്ട്), മുഹമ്മദ് റഫീഖ് ടി ( ജനറല്‍ സെക്രട്ടറി) ഖാജാ മുഹിയദ്ദീന്‍( ഫിനാന്‍സ് കണ്‍വീനര്‍), സിദ്ദീഖ് സി, കോയ സൈനി (വൈസ് പ്രസിഡണ്ടുമാര്‍), ഇബ്രാഹിം സഖാഫി, അമീര്‍ അലി മാസ്റ്റര്‍ ( സെക്രട്ടറിമാര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.



